മൂന്നാർ: ഇടുക്കിയിൽ കിടപ്പുരോഗിയായിരുന്ന വയോധികയുടെ മരണം കൊലപാതകമെന്ന് പോലീസ്. മണിയാറൻകുടി സ്വദേശിനി പറമ്പപ്പുള്ളിൽ വീട്ടിൽ തങ്കമ്മയുടെ മരണമാണ് കൊലപാതകം എന്നു പോലീസ് കണ്ടെത്തിയത്. സംഭവത്തിൽ മരണപ്പെട്ട തങ്കമ്മയുടെ മകൻ സജീവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പോലീസാണ് കേസിൽ അന്വേഷണം നടത്തി പ്രതിയെ പിടികൂടിയിരിക്കുന്നത്.
കഴിഞ്ഞ മാസം 30നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഭക്ഷണം നൽകിയപ്പോൾ കഴിക്കാതിരുന്നതിനെ തുടർന്ന് സജീവ് ചില്ലു ഗ്ലാസ്സ് കൊണ്ട് തങ്കമ്മയുടെ മുഖത്തിടിക്കുകയായിരുന്നു. പിന്നാലെ കട്ടിലിൽ തലതലയിടിപ്പിക്കുകയും ചെയ്തു.
ഈ സമയത്ത് സജീവ് മദ്യ ലഹരിയിൽ ആയിരുന്നുവെന്നാണ് റിപ്പോർട്ട്. തങ്കമ്മയെ അടുത്ത ദിവസം ആശുപത്രിയിൽ എത്തിച്ചതും സജീവ് തന്നെയായിരുന്നു. ചികിത്സയിലിരിക്കെ ഏഴാം തിയതിയോടെ തങ്കമ്മ മരണപ്പെടുകയായിരുന്നു.