കൊച്ചി: കഴിഞ്ഞദിവസം കൊച്ചിയിലെത്തി യാത്രാ പ്രേമികളോട് സംവദിച്ച ഈ കുറിയ മനുഷ്യനെ എല്ലാവരും അത്ഭുതത്തോടെ മാത്രമാണ് നോക്കി നിന്നത്. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും ഇത്രയേറെ ശ്രദ്ധയോടെയാണ് യുവാക്കള്‍ ഓരോരുത്തരും കേട്ടിരുന്നത്. ഈ മനുഷ്യനെ ഇത്രയേറെ ആരാധനയോടെ നോക്കാന്‍ കാരണമെന്തെന്നല്ലേ? ഈ വ്യക്തിയാണ് സാക്ഷാല്‍ ഡ്രൂ ബിന്സ്ക്കി. സോഷ്യല്‍മീഡിയയിലൂടെ യാത്രാവിവരണങ്ങള്‍ പോസ്റ്റ് ചെയ്ത് യുവാക്കളെ പ്രചോദിപ്പിക്കുന്ന 27കാരന്. ഈ പ്രായത്തിനിടയില്‍ ഈ യുവാവ് കണ്ടും നടന്നും ആസ്വദിച്ച്ത് 153 രാജ്യങ്ങളാണ്
ഓരോ യാത്രയും ഡ്രൂ ബിന്സ്ക്കിക്ക് ഒരു പാഠമാണ്. അനുഭവങ്ങളും യാത്രാവിവരണവുമെല്ലാം വീഡിയോ സഹിതം ഡ്രൂ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കും ഇതിലൂടെയാണ് തനിക്ക് യാത്രകള്‍ക്കുള്ള പണം ലഭിക്കുന്നതെന്ന് ഡ്രൂ പറയുന്നു. ലക്ഷക്കണക്കിന് ആരാധകരും ഫോളോവേഴ്സുമുള്ള ഡ്രൂവിന് പരസ്യങ്ങളും ധാരാളമുണ്ട്. അതിനാല്‍ വരുമാനത്തെ കുറിച്ച് ഭയം വേണ്ട. യാണ് ഡ്രൂവിന്
കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ ഡ്രൂ ആരാധകരുമായി സംവദിച്ചിരുന്നു. കൊച്ചിയില്‍ വെച്ച് ഡ്രൂ പങ്കുവച്ചതെല്ലാം യാത്രാസ്വപ്നങ്ങളാണ്. ലോകം മുഴുവന്‍ നീളുന്ന യാത്രയാണ് സ്വപ്നമെന്ന് ഡ്രൂ പറയുന്നു. 153 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. ശേഷിക്കുന്നവയില്‍ 90 ശതമാനം രാജ്യങ്ങളിലേക്കും ഈ വര്ഷമെത്താനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
യാത്രയ്ക്കുള്ള പണം കണ്ടെത്തുന്നതിനെക്കുറിച്ചും യാത്രാ പദ്ധതിയെക്കുറിച്ചുമാണ് എല്ലാവരും അത്ഭുതത്തോടെ ചോദിക്കുന്നതെന്ന് ഡ്രൂ പറഞ്ഞു. അര്‍പ്പണമനോഭാവവും ക്ഷമയുമാണ് യാത്രയില്‍ ഏറെ പ്രാധാന്യമെന്ന് ഡ്രൂ പറയുന്നു. പരിചയമില്ലാത്ത സ്ഥലങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയുമാണ് ഓരോ സഞ്ചാരിയും കടന്നുപോകുന്നത്. കഴിഞ്ഞ ഏഴു വര്‍ഷമായി തുടരുന്നതാണ് യാത്രകള്‍. ആദ്യമെല്ലാം യാത്രയോ എന്ന് ചിരിച്ചുതള്ളിയവരെല്ലാം ഇപ്പോള്‍ അത്ഭുതത്തോടെയാണ് കാണുന്നത്. ഒരിക്കലും മടുപ്പിക്കാത്തതായി തോന്നിയിട്ടുള്ളത് യാത്രയാണെന്നും ഡ്രൂ പറഞ്ഞു.
കൊച്ചിയെ കണ്ടറിയാനും ഡ്രൂ സമയം കണ്ടെത്തി. അമേരിക്കന്‍ പൗരനാണ് ഡ്രൂ. ഇപ്പോള്‍ ബാങ്കോക്കിലാണ് താമസം.
Discussion about this post