കോഴിക്കോട്: കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിനും യുവതിക്കും ദാരുണാന്ത്യം. ഗാന്ധിറോഡ് റെയില്‍വേ മേല്‍പ്പാലത്തില്‍ വെച്ചാണ് അപകടം സംഭവിച്ചത്. കല്ലായി സ്വദേശി മെഹ്ഫൂദ് സുല്‍ത്താന്‍ (20), ഒപ്പം യാത്രചെയ്ത നടുവട്ടം സ്വദേശിനി നൂറുല്‍ഹാദി (19) എന്നിവരാണ് മരിച്ചത്.
ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ ബസിന്റെ മുന്‍വശത്തെ ബോഡിക്കുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു. മെഹ്ഫൂദ് ആയിരുന്നു സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.
also read: മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും പെണ്‍കുഞ്ഞ്
ബീച്ച് ഭാഗത്തേക്ക് പോയ സിറ്റിബസും എതിരേ വന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. അപകടം അറിഞ്ഞയുടനെ ഓടിയെത്തിയ പരിസരത്തുണ്ടായിരുന്നവരും വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ബീച്ച് അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
എന്നാല്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. നൂറുല്‍ഹാദി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. അപകടത്തില്‍ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്.
വെള്ളിമാടുകുന്ന് ജെഡിടി (ഐസിടി) കോളേജില്‍ ബിഎ ഇക്കണോമിക്സ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ് നൂറുല്‍ഹാദി. വലിയങ്ങാടിയില്‍ ചുമട്ടുതൊഴിലാളിയായ നടുവട്ടം വടക്കേ കണ്ണഞ്ചേരി പറമ്പില്‍ അര്‍ബാന്‍ നജ്മത്ത് മന്‍സിലില്‍ കെപി മജ്റൂവിന്റെയും സലീക്കത്തിന്റെയും മകളാണ്.
അഫ്സലും അഫീലയും സഹോദരങ്ങളാണ്. ഓട്ടോ ്രൈഡവറായ പള്ളിക്കണ്ടി വട്ടക്കുണ്ട് വീട്ടില്‍ മൊയ്തീന്‍കോയയുടെയും സഫിയയുടെയും മകനാണ് മെഹ്ഫൂദ് സുല്‍ത്താന്‍.
Discussion about this post