കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ മാറി കയറാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങി വീട്ടമ്മയുടെ കാല്പാദം അറ്റു. മലപ്പുറം ചങ്ങരംകുളം സ്വദേശി സതി (56) ആണ് അപകടത്തില്‍പെട്ടത്.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ചികിത്സയുടെ ഭാഗമായി മകനൊപ്പം കോഴിക്കോടെത്തിയ വീട്ടമ്മ റെയില്‍വെ സ്റ്റേഷനിലെത്തി കുറ്റിപ്പുറത്തേക്ക് ടിക്കറ്റെടുത്തു. ഈ സമയം കോയമ്പത്തൂര്‍ മംഗളൂരു ട്രെയിന്‍ സ്റ്റേഷനില്‍ എത്തി. ഇതില്‍ കയറിയെങ്കിലും പുറത്തുനിന്ന മകന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. അപ്പോഴേക്കും ട്രെയിന്‍ പുറപ്പെട്ടിരുന്നു.
ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ വീണു. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ റെയില്‍വെ പോലീസും ആര്‍പിഎഫും എത്തി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post