പാലക്കാട്: ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടര്‍ കത്തിനശിച്ചു. പാലക്കാട് ജില്ലയിലെ നെന്മാറയിലാണ് സംഭവം. തലനാരിഴയ്ക്കാണ് യാത്രക്കാരായ ദമ്പതികള്‍ രക്ഷപ്പെട്ടത്. കിണാശ്ശേരി സ്വദേശി ഹസീനയുടെ സ്കൂട്ടര്‍ ആണ് കത്തിനശിച്ചത്.
ഹസീനയും ഭര്‍ത്താവ് റിയാസും വാഹനത്തില്‍ വരുമ്പോഴായിരുന്നു അപകടം. മംഗലം-ഗോവിന്ദപുരം റോഡില്‍ വെച്ച് വാഹനത്തില്‍ നിന്നും പുക ഉയരുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു.
also read: രണ്ടരമണിക്കൂറില്‍ ലഭിച്ച കൈക്കൂലി 16,450 രൂപ: ജീവനക്കാരെ പണക്കാരാക്കി ഗോവിന്ദാപുരം ചെക്പോസ്റ്റ്
തുടര്‍ന്ന് വാഹനം റോഡരികില്‍ നിര്‍ത്തി ഇരുവരും സ്കൂട്ടറില്‍ നിന്നിറങ്ങി. ഉടന്‍ തന്നെ വാഹനത്തിന് തീ പടര്‍ന്നുപിടിക്കുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാര്‍ വിവരം ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു.
കൊല്ലങ്കോടു നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. വാഹനം പൂര്‍ണമായി കത്തിനശിച്ചു. തീ പിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല.
Discussion about this post