മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഹാര്‍ട്ട് വൈവല്‍ മെഷീന് സ്ഥാപിച്ചു. ലൂബ്നാഥ് ഷാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ച് മെഷിനിന്റെ ഉദ്ഘാടനം പികെ ശ്രീമതി എംപി നിര്‍വഹിച്ചു. കിയാല്‍ എംഡി വി തുളസിദാസ് ഏറ്റുവാങ്ങി.
ഹൃദയാഘാതം സംഭവിക്കുന്നവര്‍ക്ക് പ്രഥമശ്രുശ്രൂഷ നല്‍കുന്നതിനാണ് യന്ത്രം സ്ഥാപിച്ചത്. വൈദ്യുതി തരംഗങ്ങളുടെ സഹായത്തോടെ ഹൃദയമിടിപ്പ് തിരിച്ചു കൊണ്ടു വരാന്‍ ഓട്ടോമേറ്റഡ് എക്സ്റ്റേണല്‍ ഡീഫിബ്രിലേറ്റര്‍ വഴി സാധിക്കും.
ഇത് ഉപയോഗിക്കാനുള്ള പരിശീലനവും വിമാനത്താവളത്തിലെ ജീവനക്കാര്‍ക്ക് നല്‍കും. ടെര്‍മിനല്‍ കെട്ടിടത്തിലെ ആഗമന, ബഹിര്‍ഗമന ഹാളുകളിലാണ് രണ്ട് യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്.
Discussion about this post