ബംഗളൂരു: ഓണത്തിന് നാട്ടിലെത്താന്‍ ഒരുങ്ങുന്ന മലയാളികള്‍ക്ക് ഇത്തവണയും തിരിച്ചടി. ബസ് ബുക്കിംഗ് ്സൈറ്റുകളില്‍ ഇപ്പോഴേ കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ബസിന് ടിക്കറ്റൊന്നിന് വില 3500 കടന്നു. ഇതോടെ ഒരു കുടുംബത്തിലെ 5 പേര്‍ക്ക് ബസില്‍ നാട്ടിലേക്ക് പോകാന്‍ ഓണക്കാലത്ത് പതിനേഴായിരത്തിലധികം രൂപ മുടക്കേണ്ടി വരും.
ജോലി ചെയ്യുന്നവരും, പഠിക്കുന്നവരും ഏറ്റവും കൂടുതലുള്ള നഗരം ബംഗളൂരു ആണ്. അതുകൊണ്ട് തന്നെ സ്വകാര്യ ബസ്സുകള്‍ ഈ ഓണക്കാലത്ത് അമിത നിരക്കാണ് ജനങ്ങളില്‍ നിന്നും ഈടാക്കുന്നത്.
ബംഗളൂരുവില്‍ മലയാളിക്ക് ഉത്രാടപ്പാച്ചില്‍ എന്ന് പറയുന്നത് നാട്ടിലേക്കൊരു വണ്ടിയില്‍ കയറിപ്പറ്റാനുള്ള നെട്ടോട്ടമാണ്. ബസ് ബുക്കിംഗ് ആപ്പുകളില്‍ ഇപ്പോഴേ ടിക്കറ്റൊന്നിന് തിരുവനന്തപുരത്തേക്ക് നിരക്ക് 3500 കടന്നു. ഇതോടെ ഒരു കുടുംബത്തിന് ബംഗ്ലൂരില്‍ നിന്ന് നാട്ടില്‍ എത്തണമെങ്കില്‍ കീശ കാലിയായത് തന്നെ.
അതേസമയം, മലബാര്‍ മേഖലയിലേക്ക് ആകെ ഒരു തീവണ്ടിയാണുള്ളത്. അതില്‍ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റായി. സ്വകാര്യ ബസ് കൊള്ള തടയാന്‍ കെഎസ്ആര്‍ടിസി ഇത്തവണയെങ്കിലും ഇടപെടുമോയെന്നാണ് യാത്രക്കാരുടെ ചോദ്യം.
ട്രെയിനുകള്‍ പലതും കെങ്കേരി പോലെ ദൂര സ്റ്റേഷനുകളില്‍ നിന്നാണ് പുറപ്പെടുന്നത് എന്നതിനാല്‍ മുതിര്‍ന്ന പൗരന്‍മാരും ആകെ ബുദ്ധിമുട്ടിലാണ്. കര്‍ണാടക ആര്‍ടിസി ഇത്തവണ കൂടുതല്‍ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.