കൂട്ടുകാര്‍ മിണ്ടാത്തതിന് അമ്മയോട് വഴക്കിട്ട് വീടുവിട്ടിറങ്ങി, ഒമ്പതാംക്ലാസ്സുകാരി കുളത്തില്‍ മരിച്ച നിലയില്‍

കായംകുളം: കൂട്ടുകാര്‍ മിണ്ടാത്തതിന്റെ പേരില്‍ വീട്ടില്‍ നിന്നും വഴക്കിട്ട് ഇറങ്ങിപ്പോയ വിദ്യാര്‍ത്ഥിനി കുളത്ത്ില്‍ മരിച്ച നിലയില്‍. ആലപ്പുഴ ജില്ലയിലാണ് സംഭവം. കായംകുളം കൃഷ്ണപുരം അജന്ത ജംഗ്ഷന് സമീപം മുണ്ടുകോട്ടയില്‍ സന്ധ്യയുടെ മകളുമായ അന്നപൂര്‍ണയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പതിനാല് വയസ്സായിരുന്നു. ഒമ്പതാംക്ലാസ്സുകാരിയെ വീടിന് അഞ്ഞൂറ് മീറ്റര്‍ അകലെ കൃഷ്ണപുരം സാംസ്‌കാരിക കേന്ദ്രത്തിലെ അര്‍ത്തിച്ചിറ കുളത്തില്‍ കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് പൊലീസ് പറഞ്ഞു.

also read: കസ്റ്റഡി മരണം: ശ്വാസകോശത്തിൽ രക്തസ്രാവം കാരണമുണ്ടായ നീർക്കെട്ട് മരണ കാരണം; താമിർ ജിഫ്രിയെ ക്രൂരമായി മർദ്ദിച്ചു; ശരീരത്തിൽ 21 മുറിവുകളെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

വൈകിട്ട് അഞ്ച് മണിയോടെ ട്യൂഷന്‍ സെന്ററില്‍ നിന്ന് വീട്ടില്‍ വന്ന അന്നപൂര്‍ണ, കൂട്ടുകാരികള്‍ മിണ്ടുന്നില്ലെന്ന് പറഞ്ഞ് അമ്മയോട് സങ്കട്ടിരുന്നു. തുടര്‍ന്ന് അമ്മയുമായി വഴക്കുണ്ടാക്കുകയും ചെയ്തു. ഇതിനിടെ, ടിവി കണ്ടുകൊണ്ടിരുന്ന അന്നപൂര്‍ണയോട് തുണി അലക്കാന്‍ അമ്മ ആവശ്യപ്പെട്ടു.

എന്നാല്‍ തുണികള്‍ ബക്കറ്റില്‍ നനച്ചുവച്ചതിനുശേഷം സന്ധ്യയോടെ അന്നപൂര്‍ണയെ കാണാതായി. തുടര്‍ന്ന് മാതാവ് കായംകുളം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം രാവിലെ കുളത്തില്‍ കുളിക്കാന്‍ വന്നവരാണ് മൃതദേഹം കണ്ടത്.

also read: താങ്കളുടെ മിത്ത് എന്റെ സത്യം; കളങ്കമില്ലാത്ത സർവ്വസത്യം; കോടികണക്കിന് മനുഷ്യരുടെ സത്യം; വീട്ടിലെ ഗണേശ വിഗ്രഹങ്ങളുടെ ചിത്രവുമായി സുരേഷ് ഗോപി

സന്ധ്യയുടെ മാതാപിതാക്കളായ ഗോപാലകൃഷ്ണനും ലതയ്ക്കും ഒപ്പമായിരുന്നു അന്നപൂര്‍ണ നേരത്തേ താമസിച്ചിരുന്നത്. എന്നാല്‍ സ്‌കൂള്‍ തുറന്നതോടെയാണ് സന്ധ്യയുടെ അടുത്തെത്തിയത്. സന്ധ്യയുടെ ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയിരുന്നു. പിന്നീട് രാജീവ് എന്നയാളെ വിവാഹം കഴിച്ചെങ്കിലും അദ്ദേഹം ഗള്‍ഫില്‍ വെച്ച് ഒരു വര്‍ഷം മുന്‍പ് മരിച്ചു.

Exit mobile version