മലപ്പുറം: കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവളം വഴി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ദമ്പതികള്‍ പിടിയില്‍. മലപ്പുറം വഴിക്കടവ് സ്വദേശികളായ അമീര്‍ മോന്, സഫ്ന എന്നിവരാണ് പിടിയിലായത്.
ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം ഇരുവരും അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. ദമ്പതികള്‍ക്കൊപ്പം ഇവരുടെ കുട്ടിയും കൂടെ ഉണ്ടായിരുന്നു. ഇവര്‍ കഴിഞ്ഞ ദിവസം രാത്രി ജിദ്ദയില്‍നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്.
also read: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, പൂര്‍ണമായും കത്തിനശിച്ചു, ഡ്രൈവര്‍ക്ക് പരിക്ക്, നടുക്കം
സഫ്നയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു. സഫ്നയുടെ പക്കല്‍ നിന്നും 1104 ഗ്രാം സ്വര്‍ണ്ണ മിശ്രിതമാണ് കണ്ടെത്തിയത്. അടി വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.
കാപ്സ്യൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയാണ് അമീര്‍മോന്‍ സ്വര്‍ണ്ണം കൊണ്ടു വന്നത്.
ഉദ്യോഗസ്ഥര്‍ രണ്ടു പേരില്‍ നിന്നും പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും 24 കാരറ്റ് പരിശുദ്ധിയുള്ള 2055 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. കള്ളക്കടത്തുസംഘം രണ്ടുപേര്‍ക്കും 50,000 രൂപ വീതമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ദമ്പതികളുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു. കുടുംബസമേതം എത്തുന്ന യാത്രക്കാര്‍ക്ക് നല്കുന്ന സവിശേഷ പരിഗണന ഇവര്‍ ദുരുപയോഗം ചെയ്ത് സ്വര്‍ണം കടത്താനാണ് അമീറും സഫ്നയും ശ്രമിച്ചതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Discussion about this post