കോട്ടയം: ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി നശിച്ചു. അപകടത്തില്‍ കാര്‍ ഉടമയ്ക്കു ഗുരുതരമായി പരുക്കേറ്റു. കോട്ടയം ജില്ലയിലെ വാകത്താനം പാണ്ടഞ്ചിറയിലാണ് സംഭവം.
അപകടത്തില്‍ 57കാരനായ പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബുവിനാണു ഗുരുതരമായി പരുക്കേറ്റത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.
സാബുവിന്റെ വീടിന് 20 മീറ്റര്‍ അകലെ വച്ചാണു സംഭവം. ചങ്ങനാശേരിയില്‍ നിന്ന് അഗ്നിരക്ഷാ സേന എത്തി തീയണച്ചാണു ഉടമയെ പുറത്തെടുത്തത്.
സംഭവസമയത്ത് ഡ്രൈവറായ സാബു കാറില്‍ തനിച്ചായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് സാബു ഇപ്പോള്‍.
Discussion about this post