തിരുവനന്തപുരം: മുന്‍ വര്‍ഷങ്ങളെ കടത്തി വെട്ടി സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യ വില്‍പ്പന. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 34 കോടിയുടെ വില്‍പ്പനയാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ക്രിസ്മസിന് നെടുമ്പാശ്ശരിയും പുതുവത്സര തലേന്ന് പാലാരിവട്ടവും ആണ് വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.
ഡിസംബര്‍ 22 മുതല്‍ 31 വരെയുള്ള ക്രിസ്മസ് പുതുവത്സരാഘോഷ കാലത്ത് മലയാളി 514.34 കോടി രൂപയുടെ മദ്യമാണ് കുടിച്ചത്. കഴിഞ്ഞ വര്‍ഷം ഈ കാലവയളവില്‍ ഇത് 480.67 കോടി ആയിരുന്നു. ക്രിസ്മസിന്റെ തലേദിവസം 64.63 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റത്. ക്രിസ്മസ് ദിനത്തിലും വില്‍പ്പനയില്‍ മോശം ഉണ്ടായിരുന്നില്ല.
40.6 കോടിയുടെ മദ്യം ചെലവായി. പുതുവത്സരാഘോഷം ആടി തന്നെ തിമിര്‍ത്തു. ഡിസംബര്‍ 31ന് 78.77 കോടിയുടെ മദ്യം വിറ്റ പ്പോള്‍ മുന്‍വരപ്ഷത്തെ 61.7കോടി പഴങ്കഥയായി.ക്രസിമസ് തലേന്ന് നെടുമ്പാശ്ശേരിയിലെ ഔട്‌ലെറ്റിലാണ് ഏറ്റവുമധികം വില്‍പ്പന നടന്നത്. 51.3 ലക്ഷം രൂപ. പുതുവര്‍ഷതലേന്ന് പാലാരിവട്ടത്തെ ഔട്ട് ലെറ്റ് വില്‍പ്പനയില്‍ മുന്നിലെത്തി 73.53 ലകഷം രൂപ. വിദേശ നിര്‍മ്മിത വിദേശം മദ്യം ബിവറേജസ് കോര്‍പ്പറേഷന്‍ വില്‍പ്പനക്കെത്തിച്ചുവെങ്കിലും കാര്യമായ പ്രതികരണമുണ്ടാക്കാനായില്ല.