കൊച്ചി: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ സിദ്ദിഖിന്റെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് റിപ്പോര്‍ട്ട്. ഇന്ന് വൈകീട്ട് ചേരുന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവിടും.
ഇപ്പോഴും എക്‌മോ സപ്പോര്‍ട്ടിലാണ് അദ്ദേഹം ഉള്ളതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 24 മണിക്കൂര്‍ നിരീക്ഷണം കഴിഞ്ഞ് റിവ്യൂ യോഗം ചേര്‍ന്നതിന് ശേഷമാണ് ആരോഗ്യസ്ഥിതിയെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവിടുക.
also read: വാക്കുപാലിച്ചില്ല; 2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബെല്ലിയും ബൊമ്മനും
കഴിഞ്ഞ മാസം പത്താം തിയതിയാണ് ന്യൂമോണിയ ബാധയും കരള്‍ രോഗബാധയും മൂലം സിദ്ദിഖിനെ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം.
എന്നാല്‍ കഴിഞ്ഞദിവസം അപ്രതീക്ഷിതമായുണ്ടായ ഹൃദയാഘാതമാണ് സ്ഥിതി ഗുരുതരാവസ്ഥയിലാക്കിയത്. ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണ്.