കൊടുങ്ങല്ലൂർ: റോഡിലെ മത്സരയോട്ടം തർക്കത്തിലേക്കും കയ്യാങ്കളിയിലേക്കും നീങ്ങിയതിന് പിന്നാലെ കാർ അടിച്ചുതകർത്ത് സംഘർഷം. ദേശീയപാതയിൽ കൊടുങ്ങല്ലൂർ ചന്തപ്പുര വടക്കുഭാഗത്ത് ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.
ഒരു സംഘം യുവാക്കൾ തടഞ്ഞുനിർത്തി കാർ കല്ല് ഉപയോഗിച്ച് അടിച്ചുതകർക്കുകയായിരുന്നു. വലിയ കല്ല് കൊണ്ടാണ് കാറിന്റെ ചില്ലുകൾ തകർത്തത്.
ഇരുസംഘങ്ങളും തമ്മിൽ തൃപ്രയാർ സെന്ററിൽ വെച്ചുണ്ടായ തർക്കത്തിൽ ഒരാൾക്ക് മർദ്ദനമേറ്റിരുന്നു. പിന്നാലെ കൊടുങ്ങല്ലൂരിലേക്ക് വന്ന കാർ മർദ്ദനമേറ്റയാളുടെ സുഹൃത്തുക്കൾ ചേർന്ന് തടഞ്ഞുനിർത്തിയാണ് ആക്രമണം അഴിച്ചുവിട്ടത്.
അതേസമയം, ഇരു കാറുകളും സംഭവം നടന്നയുടനെ സ്ഥലത്തുനിന്ന് മാറ്റിയിരുന്നു. പോലീസ് എത്തി നടത്തിയ അന്വേഷണത്തിൽ പത്താഴക്കാട് സ്വദേശി അസീമിനെ അറസ്റ്റു ചെയ്തു.
Discussion about this post