പുതുപ്പള്ളി: ആളുകള്‍ മെഴുകുതിരികള്‍ കത്തിക്കുന്നതിനിടെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയ്ക്ക് സമീപം അഗ്നിബാധ. കല്ലറയ്ക്ക് സമീപം സ്ഥാപിച്ച മെഴുകുതിരി സ്റ്റാന്‍ഡില്‍, ആളുകള്‍ കൂട്ടത്തോടെയെത്തി മെഴുകുതിരി കത്തിച്ചതോടെ തീ ആളി പടരുകയായിരുന്നു.
തിരുവന്തപുരത്ത് നിന്ന് ശനിയാഴ്ച സംഘമായി എത്തിയ ആളുകള്‍ തിരി കത്തിക്കുന്നതിനിടെയായിരുന്നു തീ പടര്‍ന്നത്. പെട്ടന്ന് തന്നെ പള്ളിയുമായി ബന്ധപ്പെട്ട് തീ നിയന്ത്രണ വിധേയമാക്കി. എന്നാല്‍ തുണികൊണ്ട് കെട്ടിയ കൂടാരത്തിന് അഗ്നിബാധയില്‍ കേടുപാട് സംഭവിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ വിശ്വശ്രീ ടൂര്‍ ആന്‍ഡ് ട്രാവല്‍സാണ് ശനിയാഴ്ച പുതുപ്പള്ളിയിലേക്ക് യാത്ര സംഘടിപ്പിച്ചത്. അതേസമയം, വലിയൊരു വിഭാഗമാളുകള്‍ ഉമ്മന്‍ചാണ്ടിയെ ദൈവതുല്യനായി കൂടി കണ്ടു തുടങ്ങിയെന്ന് തോന്നിപ്പിക്കുന്നതാണ് പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറയ്ക്ക് മുന്നിലെ ജനക്കൂട്ടം.
Discussion about this post