തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലുള്ള ക്രമസമാധാന നിലയെപ്പറ്റിയുള്ള വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനെ അറിയിച്ചുവെന്ന് ഗവര്‍ണര്‍ പി സദാശിവം. ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് സംസ്ഥാനവ്യാപകമായി അക്രമങ്ങളുണ്ടായിരുന്നു.
ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് സംസ്ഥാനത്തെ രണ്ട് ദിവസത്തെ ക്രമസമാധാന നിലയെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ ഈ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് നല്‍കുകയായിരുന്നു. റിപ്പോര്‍ട്ട് കൈമാറിയ വിവരം ഗവര്‍ണര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി അറിയിച്ചു .സംസ്ഥാനത്തെ നിലവിലുള്ള ക്രമസമാധാന നിലയെപ്പറ്റിയുള്ള റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചിരുന്നു.
Briefed Hon'ble Union Home Minister @HMOIndia Shri. Rajnath Singh about the law and order situation in Kerala in the last two days #kerala
— Kerala Governor (@KeralaGovernor) January 5, 2019