മാവേലിക്കര: കണ്ടിയൂരില്‍ കാറിനു തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. മാവേലിക്കര ഗേള്‍സ് സ്കൂളിനു സമീപം കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുന്ന പുളിമൂട് ജ്യോതി വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കൃഷ്ണ പ്രകാശ് (കണ്ണന് -35) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 12.30 നാണ് സംഭവം. കാര്‍ വീട്ടിലേക്ക് കയറ്റവേ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. മാവേലിക്കര പോലീസ് അല്പസമയത്തിനകം തന്നെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കും. സാങ്കേതിക വിദഗ്ധരേയും വാഹന വിദഗ്ധരേയും അടക്കം സ്ഥലത്തെത്തിച്ച് വാഹനം കത്താനുള്ള കാരണം കണ്ടെത്തുകയാണ് പോലീസ് ലക്ഷ്യം.
Discussion about this post