റിയാദ്: കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പ്രവാസി മലയാളി യുവാവിന് സൗദിയില്‍ ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന മറ്റൊരു മലയാളി യുവാവിന് പരിക്കേറ്റു. കൊല്ലം ശാസ്താംകോട്ട കുമരംചിറ കോട്ടക്കാട്ടുമുക്ക് സ്വദേശി വലിയ വീട്ടില്‍ മുഹമ്മദ് കുഞ്ഞിയുടെയും ലൈല ബീവിയുടെയും മകന് മുഹമ്മദ് റാശിദ് (27) ആണ് മരിച്ചത്.
സൗദി മധ്യപ്രവിശ്യയില്‍ റിയാദില്‍നിന്ന് 150 കിലോമീറ്ററകലെ ഹുത്ത ബനീ തമീമിന് സമീപത്തുവെച്ചായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന നാട്ടുകാരന് നാസിം പെരുവയലിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ഹുത്ത ബനീ തമീം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം (ശനിയാഴ്ച) രാത്രി ഒമ്പതിനാണ് സംഭവം. ഹുത്ത ബനീ തമീമിന് അടുത്തുള്ള ഹരീഖ് പട്ടണത്തില്‍ നിന്ന് റിയാദിലെ അല്‍ഹൈയിറിലേക്ക് വരുമ്പോഴായിരുന്നു അപകടം. മരിച്ച മുഹമ്മദ് റാശിദ് അവിവാഹിതനാണ്. സഹോദരങ്ങളായ ജിഷാര്‍, റിയാസ് എന്നിവര്‍ ഹരീഖില്‍ ജോലി ചെയ്യുന്നു.
ഏക സഹോദരി: റജീന. പിതാവ് മുഹമ്മദ് കുഞ്ഞി ദീര്‍ഘകാലം റിയാദില്‍ പ്രവാസിയായിരുന്നു. മുഹമ്മദ് റാശിദ് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന് (ഐ.സി.എഫ്) സജീവ പ്രവര്‍ത്തകനാണ്.
Discussion about this post