കോട്ടയം: ഒരു കുടുംബത്തിലെ മൂന്നുപേര്‍ പുഴയില്‍ മുങ്ങിമരിച്ചു. മൂവാറ്റുപുഴയാറിലാണ് അപകടം. വെള്ളൂര്‍ ചെറുകരയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത്.
അരയന്‍കാവ് സ്വദേശികളായ ജിസ്മോള്‍ (15), അലോഷി (16), ജോണ്സണ് (52) എന്നിവരാണ് മരിച്ചത്. ചെറുകര പാലത്തിന് സമീപത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്.
also read: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 33കോടി രൂപ സ്വന്തമാക്കി ഇന്ത്യക്കാരന്
ആറു പേരടങ്ങുന്ന സംഘമായിരുന്നു കുളിക്കാനെത്തിയത്. ഇവരില്‍ മൂന്ന് പേരാണ് ഒഴുക്കില്‍പ്പെട്ടത്. വിവരമറഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് അപകടത്തില്‍പ്പെട്ട മറ്റ് മൂന്ന് പേരെ രക്ഷപ്പെടുത്തിയത്.
മൃതദേഹങ്ങള്‍ തലയോലപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നാട്ടുകാരും അഗ്നിരക്ഷാസേന അംഗങ്ങളും ചേര്‍ന്നാണ് സ്ഥലത്ത് തിരച്ചില്‍ നടത്തിയത്.
Discussion about this post