‘നാട്ടുകാര്‍ ശരിയല്ല, ആരും പൈസ ഇടുന്നില്ല’! മോഷണക്കേസില്‍ പിടിയിലായ കള്ളന്റെ പരാതി

തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ മോഷ്ടാവ് പോലീസിനോട് പറഞ്ഞ പരാതിയാണ് രസകരം.'നാട്ടുകാര് ശരിയല്ലട്ടാ, ആരും പൈസ ഇടുന്നില്ല' എന്നായിരുന്നു പോലീസുകാരോട് കള്ളന്‍ പറഞ്ഞത്.

കോഴിക്കോട്; വടകരയില്‍ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന കള്ളന്‍ പിടിയില്‍. അഴിയൂര്‍ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മൂന്ന് തവണ പണം മോഷ്ടിച്ച സംഭവത്തിലാണ് മട്ടന്നൂര്‍ പേരോറ പുതിയ പുരയില്‍ രാജീവന്‍ എന്ന സജീവന്‍ (44) പോലീസിന്റെ പിടിയിലാവുന്നത്. ഇയാളെ ക്ഷേത്രത്തില്‍ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.

തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ മോഷ്ടാവ് പോലീസിനോട് പറഞ്ഞ പരാതിയാണ് രസകരം.’നാട്ടുകാര് ശരിയല്ലട്ടാ, ആരും പൈസ ഇടുന്നില്ല’ എന്നായിരുന്നു പോലീസുകാരോട് കള്ളന്‍ പറഞ്ഞത്.

ചോമ്പാല്‍ ബംഗ്ലാവില്‍ ദേവസ്ഥാനം ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മോഷ്ടാവ് കുത്തിത്തുറന്ന്. മൂന്ന് തവണയാണ് അയാള്‍ ക്ഷേത്രത്തില്‍ കവര്‍ച്ച് നടത്തിയത്. ആദ്യം കവര്‍ച്ച നടക്കുമ്പോള്‍ ക്ഷേത്രത്തില്‍ സിസിടിവി ഇല്ലായിരുന്നു. പിന്നീട് ക്ഷേത്രഭാരവാഹികള്‍ അവിടെ സിസിടിവി സ്ഥാപിച്ചു. വീണ്ടും വന്ന കള്ളന്‍ സിസിടിവിയില്‍ കുടുങ്ങി. സിസിടിവിയില്‍ പതിഞ്ഞ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസിന്റെ പിടിയിലാവുന്നത്.

കണ്ണൂര്‍ ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് ഇയാള്‍. താനല്ല മോഷ്ടിച്ചതെന്നും മട്ടന്നൂരുകാരനായ താന്‍ ഭണ്ഡാരം മോഷ്ടിക്കാനായി ഇവിടെ വരെ വരുമോയെന്നും ഒരാളെ പോലെ ഏഴ് പേരില്ലേ എന്നെല്ലാം പ്രതി പോലീസിനോട് ചോദിക്കുന്നുണ്ട്. ഇതിനിടെയിലാണ് കള്ളന്റെ പരാതി.

Exit mobile version