പാലക്കാട്: ചികിത്സയ്ക്കായി എത്തിയ രോഗി ആശുപത്രി കെട്ടിടത്തിന്റെ പൈപ്പ് ഡക്ടില്‍ മരിച്ച നിലയില്‍. പാലക്കാട് മെഡിക്കല്‍ കോളേജിലാണ് സംഭവം. പൊല്‍പ്പുള്ളി വേര്‍കോലി ചിറവട്ടം വീട്ടില്‍ മോഹനനാണ് മരിച്ചത്.
നാല്‍പ്പത്തിയേഴ് വയസ്സായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവമുണ്ടായത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള ഡക്ടിനകത്തുകൂടി താഴത്തെ നിലയിലേക്ക് വീഴുകയായിരുന്നു.
മോഹനന് ആശുപത്രിയിലെ മൂന്നാം നിലയിലേക്കുള്ള ഒപി വിഭാഗത്തിലേക്കാണ് ചികിത്സയ്ക്കായി എത്തിയത്. ഒപിയോട് ചേര്‍ന്നാണ് പൈപ്പ് ഡക്ടുള്ളത്. പൈപ്പില്‍ നിന്ന് വെള്ളം ചോരുന്നതായി ശബ്ദം കേട്ടിരുന്നു.
ഇത് പരിശോധിക്കാനായി താഴത്തെ നിലയിലുള്ള ഡക്ട് തുറന്നപ്പോഴാണ് മോഹനനനെ അകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശൗചാലയമാണെന്ന് കരുതി ഡക്ടിലേക്ക് കയറിയപ്പോള്‍ അബദ്ധത്തില്‍ വീണതാകാമെന്നാണ് പൊലീസ് പൊലീസ് പറയുന്നത്.
Discussion about this post