കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്ക് മുന്നിലെ പ്രാര്‍ത്ഥന വിമര്‍ശനങ്ങളെ തള്ളി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. ഉമ്മന്‍ചാണ്ടിയെ ആരാധിക്കുന്നത് ആളുകളുടെ വ്യക്തി സ്വാതന്ത്ര്യമാണ്. അതുകൊണ്ട് തന്നെ ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യാനില്ലെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.
വിമര്‍ശനങ്ങളെ അവഗണിക്കാനാണ് ഓര്‍ത്തഡോക്‌സ് സഭയുടെയും തീരുമാനം. എല്ലാ മതസ്ഥരും കല്ലറയിലെത്തി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് ഓര്‍ത്തഡോക്‌സ് സഭ പ്രതികരിച്ചു.
അതേസമയം, അന്തരിച്ച ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്കു മുന്നില്‍ നിരവധി ആളുകളാണ് നിവേദനങ്ങളും പരാതികളുമായി എത്തുന്നത്. മക്കളുടെ പഠനവും, വിവാഹവും നടക്കാനുള്ള അപേക്ഷകള്‍ മുതല്‍ കടബാധ്യതയില്‍ നിന്ന് കരകയറ്റണമെന്ന് അഭ്യര്‍ഥിച്ചുള്ള പ്രാര്‍ഥനകള്‍ വരെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്ക മുന്നില്‍ കാണാം. രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി ഉത്തരവ് പോലും ഉമ്മന്‍ചാണ്ടിക്ക് മുന്നില്‍ നടത്തിയ പ്രാര്‍ഥന കൊണ്ടെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
എന്നാല്‍ ഉമ്മന്‍ചാണ്ടിയെ ദൈവമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്ന തരത്തില്‍ ചില വിമര്‍ശനങ്ങള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്ന് വരുന്നുണ്ട്. ഈ വിമര്‍ശനങ്ങളോടാണ് മകന്‍ ചാണ്ടി ഉമ്മന്റെ പ്രതികരണം. അതേസമയം, ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെ ആരാധന ആളുകളുടെ സ്വാതന്ത്ര്യം എന്ന നിലയില്‍ തന്നെ കണ്ടാല്‍ മതിയെന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെയും നിലപാട്.
Discussion about this post