തിരുവനന്തപുരം: ഡോ. വന്ദനദാസിനെ കുത്തി കൊലപ്പെടുത്തിയ പ്രതി ജി.സന്ദീപിനെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടു. കൊല്ലം നെടുമ്പന യു പി സ്കൂള്‍ അദ്ധ്യാപകനായിരുന്നു പ്രതി സന്ദീപ്. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഇയാളെ മുമ്പ് സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. അതേസമയം, പ്രതി സന്ദീപ് അധ്യാപക സമൂഹത്തിന് തന്നെ കളങ്കമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
ഒരു നാടിനെ ഒന്നാകെ നടുക്കിയ അരുംകൊലയായിരുന്നു ഡോ.വന്ദനദാസിന്റേത്. കഴിഞ്ഞ മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് ഹൗസ് സര്‍ജനായ ഡോ. വന്ദനയെ സന്ദീപ് കുത്തി കൊലപ്പെടുത്തിയത്. പോലീസാണ് പ്രതിയെ കൊട്ടാരക്കരയിലെ ആശുപത്രിയിലെത്തിച്ചത്.
സ്ഥിരം മദ്യപാനിയും ലഹരി കിട്ടാതെ വരുമ്പോഴുള്ള വിഭ്രാന്തിയുള്ളയാളായിരുന്നു പ്രതി സന്ദീപ്. കുറ്റകൃത്യത്തെക്കുറിച്ച് ഉത്തമ ബോധ്യമുള്ള പ്രതി കൊല്ലുകയെന്ന ലക്ഷ്യത്തോടെ വന്ദനാ ദാസിനെ ആക്രമിക്കുകയായിരുന്നു. കഴിത്തിലും ഹൃദയത്തിലും ആഴത്തില്‍ ആയുധം കുത്തിയിറക്കിയാണ് പ്രതി കൊലനടത്തിയത്.
Discussion about this post