തിരുവനന്തപുരം: അക്ഷയ സെന്ററുകളില്‍ നടന്നു വരുന്ന അഴിമതി കണ്ടെത്തുന്നതിനായി വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ‘ഓപ്പറേഷന് eസേവ’ എന്ന പേരില്‍ ഇന്ന് രാവിലെ 11.00 മണി മുതല്‍ സംസ്ഥാനത്തെ തിരഞ്ഞെടുത്ത അക്ഷയ സെന്ററുകളില്‍ ഒരേ സമയം സംസ്ഥാനതല മിന്നല്‍ പരിശോധന നടത്തി.
ചില അക്ഷയസെന്റര്‍ നടത്തിപ്പുകാര്‍ സേവനങ്ങള്‍ക്ക് പൊതുജനങ്ങളില്‍ നിന്നും അമിത ഫീസ് ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ജില്ല അക്ഷയ പ്രോജക്റ്റ് ഓഫീസര്‍മാര്‍ അക്ഷയസെന്റര്‍ നടത്തിപ്പുകാരില്‍ നിന്നും കൈക്കൂലി വാങ്ങി, ഇത്തരം അഴിമതിയ്ക്കും ക്രമക്കേടുകള്‍ക്കും കൂട്ടുനില്‍ക്കുന്നതായും രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്.
അതേസമയം, പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറ്കടര്‍ ടി കെ വിനോദ് കുമാര്‍ ഐ പി എസ് വിജിലന്‍സിന്റെ ഫേസ്ബുക്ക് പേജിലൂടെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
Discussion about this post