പത്തനംതിട്ട: തിരുവല്ലയില്‍ വിവാഹിതനായ കാമുകനെ സ്വന്തമാക്കാന്‍ യുവാവിന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രസവത്തിന് ശേഷം ആശുപത്രിയില്‍ കഴിയുന്ന യുവതിയെ ആണ് അനുഷ എയര്‍ എംബോളിസത്തിലൂടെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കോളേജ് കാലത്ത് അനുഷയും സ്‌നേഹയുടെ ഭര്‍ത്താവായ അരുണും അടുപ്പത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ പിരിഞ്ഞു. പിന്നീട് അരുണ്‍ സ്‌നേഹ എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്തു.
അനുഷ ഇതിനിടെ രണ്ട് തവണ വിവാഹിതയായി. നിലവിലെ ഭര്‍ത്താവ് വിദേശത്താണ്. നല്ല രീതിയില്‍ പോവുകയായിരുന്ന അരുണിന്റേയും സ്‌നേഹയുടെയും കുടുംബത്തിലേക്ക് വീണ്ടും അനുഷയെത്തി. തുടര്‍ന്ന് വീണ്ടും അനുഷയും അരുണും തമ്മില്‍ അടുത്തു. മെസ്സേജുകളും തുടര്‍ന്നും. ഇരുവരും തമ്മിലുള്ള ചാറ്റ് സ്‌നേഹ കണ്ടതിനേ തുടര്‍ന്ന് അരുണിന്റെ വീട്ടില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു.
പ്രസവിച്ച് കിടന്ന തന്റെ ഭാര്യയെ കാണാന്‍ വന്നോട്ടെയെന്ന് അനുഷ ചോദിച്ചിരുന്നുവെന്ന് സ്‌നേഹയുടെ ഭര്‍ത്താവ് അരുണും പറഞ്ഞു. എന്നാല്‍ ഭാര്യയെ കൊല്ലാനുള്ള ലക്ഷ്യത്തോടെയാണ് അനുഷ വരുന്നതെന്ന് അറിയില്ലെന്നും, അനുഷ മുറിയിലെത്തിയ സമയത്ത് അരുണ്‍ മുറിയില്‍ ഉണ്ടായിരുന്നില്ലെന്നും അരുണ്‍ പറയുന്നു. എന്നാല്‍ അരുണിന്റെ ആവശ്യപ്രകാരം അനുഷയുടെ വിവാഹത്തില്‍ സ്‌നേഹ പങ്കെടുത്തിരുന്നു.
കൊലപാതക ശ്രമത്തില്‍ സിറിഞ്ചിലൂടെ വായു കുത്തിവക്കുന്ന എയര്‍ എംബോളിസം നടപ്പിലാക്കാനാണ് ഫാര്‍മസിസ്റ്റ് കൂടിയായ അനുഷ ലക്ഷ്യമിട്ടത്. സ്‌നേഹയെ കൊലപ്പെടുത്തി ഏതുവിധേനയും അരുണിനെ സ്വന്തമാക്കുകയായിരുന്നു അനുഷുടെ ലക്ഷ്യം. മൂന്ന് തവണയാണ് അനുഷ സ്‌നേഹയ്ക്ക് ഇന്‍ജക്ഷന്‍ നല്‍കിയത്. അതേസമയം, അനുഷ പിടിയിലായതിന് പിന്നാലെ അരുണും അനുഷയും തമ്മിലുള്ള ചാറ്റുകള്‍ അനുഷ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
Discussion about this post