സ്‌കൂള്‍ മൈതാനത്തുള്ള മരങ്ങള്‍ മുറിച്ചുമാറ്റി, ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍, അനധികൃതമായി വെട്ടിമാറ്റിയത് ലക്ഷങ്ങള്‍ വിലമതിക്കുന്ന തടി

കോട്ടയം: സ്‌കൂള്‍ മൈതാനത്തുള്ള മരങ്ങള്‍ മുറിച്ചു നീക്കിയ കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കോട്ടയത്താണ് സംഭവം. സുമിത് ജോര്‍ജാണ് അറസ്റ്റിലായത്. പാലാ മഹാത്മാഗാന്ധി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അനക്‌സ് കെട്ടിടത്തിന്റെ ഗ്രൗണ്ടില്‍ നിന്നിരുന്ന മരങ്ങളാണ് സുമിത് മുറിച്ചു മാറ്റിയത്.

പാലാ പോലീസാണ് ബിജെപി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. കഴിഞ്ഞ 31നാണ് സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്ന മരങ്ങള്‍ മുറിച്ചു നീക്കിയതായി സ്‌കൂള്‍ അധികൃതര്‍ക്ക് മനസ്സിലാവുന്നത്.

also read: അമിതമായി മരുന്ന് കഴിച്ച് ജീവനൊടുക്കാന്‍ ശ്രമം, ഡോക്ടര്‍ ദമ്പതികള്‍ ആശുപത്രിയില്‍, ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

രണ്ട് ആഞ്ഞിലിമരവും ഒരു വാകമരവുമാണ് മുറിച്ചുമാറ്റിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട സ്‌കൂള്‍ അധികൃതര്‍ പാലാ പൊലീസില്‍ പരാതി നല്‍കി. ലക്ഷങ്ങള്‍ വിലമതിക്കുന്ന തടിയാണ് അനധികൃതമായി വെട്ടിയിരിക്കുന്നത്. പാലാ പൊലീസു നടത്തിയ അന്വേഷണത്തിലാണ് ബിജെപി പ്രവര്‍ത്തകനായ സുമിത്തിനെ അറസ്റ്റ് ചെയ്തത്.

Exit mobile version