മലപ്പുറം: തിരൂരങ്ങാടിയില്‍ നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇതരസംസ്ഥാന തൊഴിലാളികളുടെ മകളാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ കുട്ടി പ്രതിയെ തിരിച്ചറിഞ്ഞു. ശീതള പാനീയം കൊടുത്ത് പ്രലോഭിപ്പിച്ചാണ് പ്രതി കുട്ടിയെ കൊണ്ടുപോയതെന്നാണ് വിവരം.
അതേസമയം, പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് സ്റ്റേഷന് ഓഫീസര്‍ അറിയിച്ചു. നാല് വയസുകാരിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് പ്രതി. സംഭവത്തില്‍ മധ്യപ്രദേശിലെ ഗ്വാളിയോര്‍ സ്വദേശി രാം മഹേഷ് കുശ്വയെ(30) പോലീസ് അറസ്റ്റു ചെയ്തു.
മാര്‍ബിള്‍ പണിക്കായി എത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന പ്രദേശത്താണ് ഇത്തരത്തിലൊരു ക്രൂര പീഡനം നടന്നത്. കളിപ്പിക്കാനെന്ന വ്യാജേന കുട്ടിയെ തന്റെ താമസ സ്ഥലത്തേക്ക് പ്രതി കൊണ്ടുപോവുകയും അവിടെവെച്ച് കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് കുട്ടിയുടെ ഉറക്കെയുള്ള നിലവിളി കേട്ടാണ് മാതാപിതാക്കള്‍ ഓടിച്ചെന്നത്. ഇവരാണ് സംഭവം തിരൂരങ്ങാടി പോലീസില്‍ അറിയിച്ചത്.
വിവരമറിഞ്ഞ് പൊലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. കുട്ടിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യും. കുട്ടിക്ക് ആരോഗ്യനില തൃപ്തികരമാണ്.
Discussion about this post