കോഴിക്കോട്: സ്ഥലം മാറ്റം കിട്ടി പോകുന്ന അധ്യാപകനെ പോവാന്‍ അനുവദിക്കാതെ കെട്ടപ്പിടിച്ച് കരഞ്ഞ് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. ‘സാറ് പോണ്ട, ഞങ്ങള്‍ വിടൂല, എന്നും പറഞ്ഞ് തങ്ങളുടെ പ്രിയ അധ്യാപകനെ വട്ടം പൊതിഞ്ഞ് നില്ക്കുന്ന കുട്ടികളുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളിലും വൈറലായി. നാളെ വരാമെന്ന് ഉറപ്പ് നല്കി കുട്ടികളെ സമാധാനിപ്പിക്കുന്ന അധ്യാപകനെയും വീഡിയോയില്‍ കാണാം. കല്ലാച്ചി ഗവ. യുപി സ്കൂളിലാണ് ഇത്തരമൊരു സംഭവം നടന്നത്.
വിദ്യാര്‍ത്ഥികളുടെ കരച്ചില് കണ്ട് മറ്റ് അധ്യാപകര്‍ക്കടക്കം സങ്കടം വരുന്നുണ്ട്. 7 വര്‍ഷം ജോലി ചെയ്ത കല്ലാച്ചി ഗവ. യുപി സ്കൂളില്‍ നിന്ന് വീട്ടിനടുത്തുള്ള അരിമ്പോല്‍ ഗവ.യു.പി. സ്കൂളിലേക്ക് സ്ഥലം മാറി പോകുകയാണ് വേളം കാക്കുനി സ്വദേശി പി.കെ കുഞ്ഞബ്ദുള്ള മാസ്റ്റര്‍. എന്നാല്‍ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകന് സ്കൂള്‍ വിട്ടു പോകുന്നത് സഹിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല കുട്ടികള്‍ക്ക്. പിന്നെ അധ്യാപകന് സമാധാനിപ്പിച്ചതോടെയാണ് കുട്ടികള്‍ കരച്ചില് നിര്‍ത്തിയത്.
Discussion about this post