കണ്ണൂര്‍: ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റായ ആമസോണില്‍ നിന്ന് ഫോണ്‍ ബുക്ക് ചെയ്ത യുവതിക്ക് ലഭിച്ചത് മരക്കഷ്ണം. കണ്ണൂര്‍ മഞ്ഞളാംപുറത്തെ ജോസ്മിക്കാണ് ഫോണിന് പകരം മരക്കഷ്ണം കിട്ടിയത്. യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് സംഭവത്തില്‍ കേളകം പോലീസ് കേസെടുത്തു. 7299 രൂപയുടെ റെഡ്മി ഫോണാണ് ജോസ്മി ജോമി ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത്.
പുതിയ ഫോണ്‍ കാണാനുള്ള ആവേശത്തില്‍ പാഴ്സല്‍ പൊട്ടിച്ച് നോക്കിയപ്പോഴാണ് ജോസ്മി ഞെട്ടിയത്. ഫോണിന് പകരം കിട്ടിയത് ഫോണ്‍ ആകൃതിയില്‍ വെട്ടിയെടുത്ത മരക്കഷ്ണം. തുടര്‍ന്ന് ജോസ്മി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ജൂലൈ 13നാണ് ജോസ്മി ആമസോണിലൂടെ മൊബൈല്‍ ഓര്‍ഡര്‍ ചെയ്തത്. ഇരുപതാം തീയതി പാഴ്സല്‍ വീട്ടിലെത്തി. മുരിങ്ങോടിയിലുളള ഏജന്‍സിയാണ് ആമസോണ്‍ പാഴ്സല്‍ എത്തിച്ചത്. ക്യാഷ് ഓണ്‍ ഡെലിവറി ആയതിനാല്‍ കൊറിയറുമായി വന്നയാള്‍ക്ക് 7299 രൂപയും നല്കി.
കവര്‍ തുറന്നു നോക്കിയപ്പോഴാണ് ഫോണിന്റെ പെട്ടിയില്‍ മരക്കഷ്ണം കണ്ടത്. കവര്‍ പൊട്ടിച്ച നിലയിലായിരുന്നുവെന്ന് യുവതി പറയുന്നു. പറ്റിക്കപ്പെട്ടന്ന് മനസിലായ ഉടനെ തന്നെ കൊറിയറുമായി വന്നയാളെ സംഭവം വിളിച്ചറിയിച്ചു. മൂന്ന് ദിവസത്തിനുളളില്‍ റിട്ടേണ്‍ എടുക്കാമെന്നായിരുന്നു അയാളുടെ മറുപടി. തുടര്‍ന്ന് കസ്റ്റമര്‍ കെയറിലും പരാതിപ്പെട്ടു. പണം തിരിച്ചുതരാമെന്ന് കമ്പനിയില്‍ നിന്നും മറുപടിയും വന്നു. എന്നാല്‍ ഫോണ്‍ കൈപ്പറ്റിയതുകൊണ്ട് പണം തിരിച്ചുതരാനാകില്ലെന്ന് കമ്പനി തിങ്കളാഴ്ച അറിയിച്ചു. ഇതോടെയാണ് പരാതിയുമായി ജോസ്മി പോലീസ് സ്റ്റേഷനിലെത്തിയത്.
Discussion about this post