പന്തളം: മതേതരത്വം ഹൃദയത്തിന്റെ ഭാവമാണെന്നും അത് ഘോര ഘോരം പ്രസംഗിച്ച് നടക്കാനുള്ളതല്ലെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. പന്തളം കൊട്ടാരത്തിലെ തിരുവാഭരണ ഘോഷയാത്രക്ക് അകമ്പടി പോകുന്ന രാജപ്രതിനിധിക്കുള്ള പല്ലക്ക് സമര്‍പ്പണത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയ തീര്‍ത്ഥാടനം ജനമനസുകളില്‍ ഉണ്ടാക്കുന്നത് വലിയ സാമൂഹ്യപരിവര്‍ത്തനമാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിന്മയ്ക്ക് എതിരെ പോരാടിയ ചരിത്രമാണ് ശബരിമല അയ്യപ്പന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. മത മൈത്രിയുടെയും മനുഷ്യത്വത്തിന്റെ ഉത്തമ ഉദാഹരണമാണ് ശബരിമല അയ്യപ്പനെന്നും ശരണഘോഷം പരിവര്‍ത്തനത്തിന്റെ ശക്തിയാണന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ് കുമ്മനം തിരച്ചെത്തണമെന്നും വാദങ്ങള്‍ ഉയരുന്നുണ്ട്. തിരുവാഭരണത്തെ അനുഗമിക്കുന്ന രാജപ്രതിനിധിയുടെ പല്ലക്ക് സാമ്പ്രിക്കല്‍ കൊട്ടാരത്തില്‍ കുമ്മനം രാജശേഖരന്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് തിരുവാഭരണ ദര്‍ശനവും നടത്തിയാണ് അദ്ദേഹം മടങ്ങിയത്.