തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസത്തിനിടെ ഗതാഗത നിയമലംഘനത്തിന് എഐ ക്യാമറയില്‍ കുടുങ്ങിയത് 29 ജനപ്രതിനിധികളുടെ വാഹനങ്ങള്‍. എഐ ക്യാമറയില്‍ കുടുങ്ങിയത് 19 എംഎല്‍എമാരും 10 എംപിമാരുമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി.
ഒരു എംപി 10 തവണയും ഒരു എംഎല്‍എ 7 തവണയും നിയമലംഘനം നടത്തിയതായും കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 328 സര്‍ക്കാര്‍ വാഹനങ്ങളും പട്ടികയില്‍ ഉള്‍പ്പെടുന്നു. ഇവരില്‍ നിന്നും പിഴയീടാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
ആവശ്യമെങ്കില്‍ ജനപ്രതിനിധികള്‍ക്ക് ഗതാഗത വകുപ്പിന്റെ
ഓഫിസുകളില്‍ അപ്പീല്‍ നല്‍കാം. അല്ലാത്ത പക്ഷം പിഴ അടയ്ക്കേണ്ടി വരും. ഒരുമാസത്തെ നിയമലംഘനത്തിന്റെ കണക്കാണ് പുറത്തു വിട്ടത്. എന്നാല്‍ ജനപ്രതിനിധികള്‍ ആരെല്ലാമെന്ന കാര്യം മന്ത്രി വെളുപ്പെടുത്തിയില്ല.
Discussion about this post