പ്രായമൊക്കെ വെറും നമ്പറല്ലേ!, ജിമ്മില്‍ കൂളായി വര്‍ക്കൗട്ട് ചെയ്ത് 68കാരി, വീഡിയോ പങ്കുവെച്ച് മകന്‍, വൈറല്‍

അറുപത്തിയെട്ടുകാരിയായ ഒരു സ്ത്രീയുടെ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോയാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഈ അമ്മ ഇന്ന് സോഷ്യല്‍മീഡിയയിലൂടെ ആളുകള്‍ക്കെല്ലാം വളരെയധികം പ്രചോദനമായി മാറുകയാണ്.

ഇവരുടെ മകന്‍ അജയ് സാങ്വാന്‍ ആണ് അമ്മയുടെ വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ചത്. ചുരിദാര്‍ ധരിച്ച് ഷോള്‍ അരക്ക് ചുറ്റി സ്‌പോര്‍ട്‌സ് ഷൂ ധരിച്ച് വര്‍ക്ക് ഔട്ട് ചെയ്യുന്ന അമ്മയെ വീഡിയോയില്‍ കാണാം. വ്യായാമത്തിന് മുമ്പ് വാം അപ്പ് ചെയ്യുന്നതും കാണാം.

also read:ഓൺലൈൻ തട്ടിപ്പ് കേസ് തെളിയിക്കാനെത്തി; പ്രതികളിൽ നിന്നും പണം തട്ടിയ കർണാടക പോലീസിനെ കൈയ്യോടെ അറസ്റ്റ് ചെയ്ത് കേരള പോലീസ്!

ജിം പരിശീലകന്റെ നിര്‍ദ്ദേശപ്രകാരം, ശരിയായ രീയില്‍ അവര്‍ വെയിറ്റ് എടുക്കാന്‍ ശ്രമിക്കുന്നതും കാണാം. വീഡിയോ സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. ‘അമ്മ അമ്മയില്‍ തന്നെ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചു,’ എന്ന അടിക്കുറിപ്പോട് കൂടിയായിരുന്നു വീഡിയോ പങ്കുവെച്ചത്.

also read: സ്നേഹവും ബഹുമാനവും തുടരും: കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യയും വേര്‍പിരിയുന്നു; 18 വര്‍ഷത്തെ ദാമ്പത്യത്തിന് വിട

നിരവധി പേരാണ് ഇവരെ പ്രശംസിച്ച് രംഗത്തെത്തിയത്. ആന്റി ഇത് തുടരുക, എനിക്ക് നിങ്ങളെ വളരെ ഇഷ്ടമായി എന്ന് ഒരാള്‍ കമന്റ് ചെയ്തു. ‘കൊള്ളാം ആന്റി! ഇത് തുടര്‍ന്നു പോകുക, നിങ്ങള്‍ മറ്റ് സ്ത്രീകള്‍ക്ക് ഒരു പ്രചോദനമാണെന്ന് ‘ മറ്റൊരാള്‍ കമന്റ് ചെയ്തു.

Exit mobile version