കിടപ്പുമുറിയില്‍ അഴിച്ചുവച്ചിരുന്ന ആറ് പവന്‍ സ്വര്‍ണവും വജ്രാഭരണങ്ങളും കാണാതായി, അടിച്ചുമാറ്റി മുങ്ങിയത് വീട്ടുജോലിക്കാരി, പിടിയില്‍

കണ്ണൂര്‍: ജോലി ചെയ്ത വീട്ടില്‍ നിന്നും വജ്ര സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച വീട്ടുജോലിക്കാരി പിടിയില്‍. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയിലാണ് സംഭവം. സേലം സ്വദേശി വിജയലക്ഷ്മിയാണ് അറസ്റ്റിലായത്.

ചിറക്കരയിലെ രേഷ്മ ഷാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. വജ്രവും സ്വര്‍ണവും അടക്കം അഞ്ച് ലക്ഷം രൂപയുടെ ആഭരണങ്ങളാണ് വീട്ടുജോലിക്കാരി കവര്‍ന്നത്.

also read: ആഡംബര വീടുകള്‍ ലക്ഷ്യംവെച്ച് കവര്‍ച്ച, മോഷണം നടത്തി മുങ്ങുന്നത് ബംഗാളില്‍! ഒടുവില്‍ പ്രതിയെ കൈയ്യോടെ പൊക്കി പോലീസ്

വിജയലക്ഷ്മി ഇടയ്ക്കിടെ രേഷ്മയുടെ വീട്ടില്‍ ജോലിക്കായി എത്തുമായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു കിടപ്പുമുറിയില്‍ അഴിച്ചുവച്ചിരുന്ന ആറ് പവന്‍ സ്വര്‍ണവും വജ്രാഭരണങ്ങളും മോഷണം പോയത്.

കഴിഞ്ഞ ദിവസം വിജയലക്ഷ്മി ജോലിക്ക് വന്നിരുന്നു. ആഭരണങ്ങള്‍ മോഷണം പോയതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ് പിന്നാലെ ആരെയാണ് സംശയമെന്ന് പൊലീസ് ചോദിച്ചപ്പോള്‍ വീട്ടുകാര്‍ വിജയലക്ഷ്മിയുടെ പേര് പറയുകയായിരുന്നു.

also read: വിലകൂടിയ മദ്യം 100രൂപയ്ക്ക് നല്‍കാത്തതിന് ബാര്‍ അടിച്ച് തകര്‍ത്തു, ജീവനക്കാരെ ആക്രമിച്ചു, യുവാക്കള്‍ അറസ്റ്റില്‍

തുടര്‍ന്ന് വിജയലക്ഷ്മിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പാള്‍ മോഷണം നടത്തിയതായി സമ്മതിച്ചു. പിന്നീട് പൊലീസ് നടത്തിയ തിരച്ചിലില്‍ എരഞ്ഞോളിയിലെ ഒരു കടയുടെ പിറകില്‍ ബക്കറ്റില്‍ സോപ്പ് പെട്ടിക്ക് ഉള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ആഭരണങ്ങള്‍ കണ്ടെടുത്ത്.

Exit mobile version