പാഠപുസ്തകത്തില്‍ റോഡ് സുരക്ഷയുടെ പാഠങ്ങള്‍, മലപ്പുറത്തെ മദ്രസയെ അഭിനന്ദിച്ച് മോട്ടോര്‍വാഹന വകുപ്പ്

മലപ്പുറം: പാഠപുസ്തകത്തില്‍ റോഡ് സുരക്ഷയുടെ പാഠങ്ങള്‍ ഉള്‍പ്പെടുത്തിയതില്‍ മലപ്പുറത്തെ മദ്രസയെ അഭിനന്ദിച്ച് മോട്ടോര്‍വാഹന വകുപ്പ്. സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ മൂന്നാം ക്ലാസില്‍ പഠിപ്പിക്കുന്ന ദുറൂസുല്‍ ഇസ്ലാം എന്ന പാഠപുസ്തകത്തിലാണ് റോഡ് സുരക്ഷയുടെ ബാലപാഠങ്ങള്‍ ഉള്‍പ്പെടുത്തിയത്.

പെരിന്തല്‍മണ്ണ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ മുഹമ്മദ് ഷഫീഖ്, എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം മോട്ടോര്‍ വിഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. കെ പ്രമോദ് ശങ്കര്‍ അസിസ്റ്റന്റ് മോട്ടോര്‍ വഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷബീര്‍ പാക്കാടന്‍ എന്നിവര്‍ സുന്നി വിദ്യാഭ്യാസ വൈസ് പ്രസിഡന്റും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി തങ്ങളെ അഭിനന്ദനം അറിയിച്ചു.

also read; പിടി സെവന്റെ കാഴ്ച ശക്തി തിരിച്ചുകിട്ടും, കാട്ടുകൊമ്പന് ശസ്ത്രക്രിയ നടത്താനൊരുങ്ങി വനംവകുപ്പ്

മദ്രസയിലെ പാഠപുസ്തകത്തിലെ തവക്കല്‍തു അലല്ലാഹ് എന്ന പാഠത്തില്‍ ഗള്‍ഫില്‍നിന്ന് വരുന്ന പിതാവിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലേക്ക് വാഹനത്തില്‍ പോകുന്നതിനെക്കുറിച്ചാണ് വിവരിച്ചിട്ടുള്ളത്.

അതില്‍ സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് എന്നിവയുടെ ആവശ്യകതയും അമിതവേഗത്തിന്റെ അപകടവും വിശദീകരിക്കുന്നുണ്ട്. കൂടാതെ സിഗ്‌നല്‍ ലൈറ്റുകളെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. ഈ പാഠഭാഗത്തിന്റെ ഒടുവില്‍ നല്‍കിയിരിക്കുന്ന ചോദ്യങ്ങളിലും റോഡ് സുരക്ഷ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Exit mobile version