അക്ഷയ് കുമാര്‍ നായകനായി എത്തുന്ന പുതിയ ചിത്രത്തിന് ഇരുപത്തിഏഴുതിരുത്തലുകള്‍ നിര്‍ദേശിച്ച് സെന്‍സര്‍ ബോര്‍ഡ്. ‘ഓ മൈ ഗോഡ് 2’ എന്ന ചിത്രത്തിനാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. ചിത്രത്തില്‍ അക്ഷയ് കുമാറിന്റെ കഥാപാത്രത്തിന്റെ പേരും മാറ്റിയിട്ടുണ്ട്.
‘ലോര്‍ഡ് ശിവ’ എന്നായിരുന്നു അക്ഷയ് കുമാറിന്റെ കഥാപാത്രത്തിന്റെ പേര്. ഈ പേരിന് പകരം ‘മെസഞ്ചര്‍ ഓഫ് ഗോഡ്’ എന്നാണ് പുതിയ പേര് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മതം, ലൈംഗിക വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ചില രംഗങ്ങള്‍ ഒഴിവാക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.
also read: കാര്‍ ബൈക്കിലിടിച്ച സംഭവം: നടന്‍ സുരാജ് വെഞ്ഞാറമൂടിന് കാരണം കാണിക്കല്‍ നോട്ടീസ്
ഈ രംഗങ്ങള്‍ മതവികാരം വൃണപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. ഇതുപ്രകാരം ഇരുപത്തിയേഴോളം തിരുത്തലുകള്‍ വരുത്തിയാണ് ചിത്രം പുറത്തിറങ്ങുന്നത്. മതവികാരത്തെ വൃണപ്പെടുത്തുന്ന എല്ലാവിധ സംഭാഷണങ്ങളും പേരുകളും ദൃശ്യങ്ങളും ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തില്‍ നിന്നും നഗ്‌നതയുടെ നിരവധി ദൃശ്യങ്ങളാണ് കട്ട് ചെയ്യേണ്ടി വന്നത്. ആകെ പതിമൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്തതായാണ് വിവരം.
Discussion about this post