തിരുവനന്തപുരം: ആലുവയില്‍ അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. കുടുംബത്തിന് പത്ത് ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അടിയന്തര സഹായമായി ഒരു ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. അവശേഷിക്കുന്ന ഒന്‍പത് ലക്ഷവും കുടുംബത്തിന് നല്‍കും.
നേരത്തെ പെണ്‍കുട്ടിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് നടന് സുരേഷ് ഗോപി രംഗത്ത് വന്നിരുന്നു. പെണ്‍കുട്ടിയുടെ കുടുംബം ഒറ്റയ്ക്കല്ലെന്നും അവര്‍ക്ക് 5ലക്ഷം രൂപ സഹായം നല്‍കുമെന്നും സുരേഷ് ഗോപി അറിയിച്ചു. സുരേഷ് ഗോപിയുടെ മകളുടെ പേരില്‍ ആ കുടുംബത്തിന് വീട് വയ്ക്കാന്‍ 5 ലക്ഷം നല്‍കുമെന്നാണ് അദ്ദേഹം അറിയിച്ചത്.
Discussion about this post