മൂവാറ്റുപുഴ: റോഡ് മുറിച്ചു കടക്കുന്നതിനിടെ വിദ്യാത്ഥിനിയെ അമിത വേഗത്തില്‍ എത്തിയ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ബൈക്കോടിച്ച ആന്‍സണ്‍ റോയിയെ അറസ്റ്റ് ചെയ്തു. നിര്‍മല കോളേജ് വിദ്യാര്‍ഥിനിയായിരുന്ന ആര്. നമിത (20) യെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതി ആന്സന് റോയിയെ പോലീസ് അറസ്റ്റ് ചെയ്തത്.
കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ആന്‍സണ്‍. പിന്നീട് ആശുപത്രി വിട്ടതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പ്രതിയെ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. രാവിലെ തെളിവെടുപ്പ് നടത്തിയ ശേഷം ആന്‍സനെ കോടതിയില്‍ ഹാജരാക്കും.
ആന്‍സണെതിരെ കുറ്റകരമായ നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ആണ്സണ് ലൈസന്‍സോ ലേണേഴ്സ് ലൈസന്‍സോ ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.