കാസര്‍കോഡ്: പതിനാറുകാരന് വെള്ളത്തില്‍ മുങ്ങിമരിച്ചെന്ന വാര്‍ത്ത കേട്ട് പ്രദേശവാസി കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോഡ് ബങ്കളത്താണ് സംഭവം. എരിക്കുളം സ്വദേശി ആല്‍ബിന്റെ മരണവാര്‍ത്തയറിഞ്ഞ് വിലാസിനിയെന്ന 62കാരിയാണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ആല്ബിന് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. ബന്ധുക്കളോടൊപ്പം വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയതായിരുന്നു. തുടര്‍ന്ന് ആല്ബിന് മുങ്ങിപ്പോകുകയായിരുന്നു. കളിമണ്‍ ഖനനം നടത്തിയതിനെ തുടര്‍ന്നുണ്ടായ വിശാലമായ കുഴിയിലെ വെള്ളക്കെട്ടിലാണ് കുട്ടി മുങ്ങിപ്പോയത്.
also read: ലഹരി കടത്തി പിടിയിലായി; താനൂരിൽ യുവാവ് പോലീസ് കസ്റ്റഡിയിൽ മരിച്ചനിലയിൽ
സംഭവസമയത്ത് കുട്ടിയുടെ അമ്മയുമുണ്ടായിരുന്നു. അമ്മയുടെ കരച്ചില് കേട്ട് ഓടിയെത്തിയവരാണ് തെരച്ചില്‍ നടത്തിയത്. കഴിഞ്ഞ ദിവസം തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇന്ന് രാവിലെ തെരച്ചില്‍ പുനരാരംഭിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്.
കുട്ടി വെള്ളക്കെട്ടില്‍ വീണതറിഞ്ഞ് കുഴഞ്ഞുവീഴുകയായിരുന്നു വിലാസിനി. ഇവരുടെ വീടിന് സമീപത്തെ വെള്ളക്കെട്ടിലാണ് കുട്ടി വീണത്. വിലാസിനിക്ക് ഹൃദയാഘാതം സംഭവിച്ചതായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിലാസിനി
ഇന്ന് രാവിലെയാണ് മരിച്ചത്. ആലപ്പുഴ സ്വദേശി സെബാസ്റ്റ്യന്‍ – ദീപ ദമ്പതികളുടെ മകനായ ആല്ബിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.
Discussion about this post