താനൂർ: പോലീസിന്റെ കസ്റ്റഡിയിലായിരുന്ന യുവാവ് മരിച്ചനിലയിൽ. താനൂർ പോലീസ് കസ്റ്റഡിയിൽ എടുത്ത യുവാവാണ് മരിച്ചത്. മലപ്പുറം തിരൂരങ്ങാടി സ്വദേശി സാമി ജിഫ്രി (30)യെയാണ് പോലീസ് സ്റ്റേഷനിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ചെമ്മാട് സ്വദേശിയും മമ്പുറം മൂഴിക്കൽ താമസക്കാരനുമായ ഇയാളെ തിങ്കളാഴ്ച വൈകീട്ടാണ് ലഹരിക്കടത്തുമായി ബന്ധപ്പെട്ട് താനൂർ പോലീസ് പിടികൂടിയത്. ഒപ്പം മറ്റു നാലു പേരും പിടിയിലായി. 18 ഗ്രാം എംഡിഎംഎയുമായാണ് ഇവരെ പിടികൂടിയതെന്നും പോലീസ് അറിയിച്ചു. പിന്നാലെ ഇയാൾ സ്റ്റേഷനിൽ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
ALSO READ- എസ്‌ഐയെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമം; നിരവധി കേസുകളിൽ പ്രതികളായ രണ്ട് ഗുണ്ടകളെ വെടിവെച്ച് കൊലപ്പെടുത്തി തമിഴ്‌നാട് പോലീസ്
ചൊവ്വാഴ്ച പുലർച്ചെയാണ് ഇയാളെ മരിച്ചനിലയിൽ താനൂർ മൂലക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. താനൂരിലെ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ ചർച്ചചെയ്യുന്നു.
Discussion about this post