പാലക്കാട്: ഭാര്യയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിടെ ഭര്‍ത്താവ് പൊള്ളലേറ്റു മരിച്ചു. പല്ലശ്ശന സ്വദേശി പ്രമോദ് (36) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. മഞ്ഞപ്ര നാട്ടുകല്ലില്‍ വച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഭര്‍ത്താവായ പ്രമോദിന് പൊള്ളലേറ്റത്.
തുടര്‍ന്ന് അയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടു പോയി. ്അവിടുന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. സംഭവത്തില്‍ പ്രമോദിന്റെ ഭാര്യ കാര്‍ത്തികയ്ക്കും പരിക്കേറ്റിരുന്നു. എന്നാല്‍ കുതറി മാറിയതിനാല്‍ നിസാര പരുക്കു മാത്രമാണ് ഭാര്യക്കുണ്ടായത്. ഇവരെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുടുംബ പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പെട്രോള്‍ ഒഴിക്കുന്നത് കണ്ട കുട്ടികള്‍ നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു.