നിയമക്കുരുക്കില്‍പ്പെട്ട് പ്രവാസി മലയാളിയുടെ മൃതദേഹം ബഹ്‌റൈനില്‍ കുടുങ്ങിക്കിടന്നത് ഒരു വര്‍ഷത്തോളം, ഒടുവില്‍ വിട്ടുനല്‍കിയത് എംഎ യൂസഫലിയുടെ ഇടപെടലില്‍

മനാമ: ഒരു വര്‍ഷത്തോളം ബഹ്‌റൈനില്‍ കുടുങ്ങിക്കിടന്ന പ്രവാസി മലയാളിയുടെ മൃതദേഹം ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ ഇടപെടിലൂടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മലപ്പുറം പൊന്നാനി സ്വദേശിയായ കുറുപ്പള്ളി മൊയ്ദീന്റെ മൃതദേഹമാണ് ഒരു വര്‍ഷത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകിട്ടിയത്.

yusafali| bignewslive

നിയമക്കുരുക്ക് കാരണമായിരുന്നു മൃതദേഹം ഒരു വര്‍ഷത്തോളം ബഹ്‌റൈനില്‍ കുടുങ്ങിക്കിടന്നത്. തിരിച്ചറിയല്‍ രേഖകളുടെ അഭാവത്തില്‍ പത്ത് മാസത്തോളം ബഹ്‌റൈനിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

also read: ക്ലാസിലെ പെണ്‍കുട്ടിയെ ചൊല്ലി തര്‍ക്കം, വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്ന് സഹപാഠിയായ സുഹൃത്ത്

24 വര്‍ഷത്തോളം ബഹ്‌റൈനില്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്നു മൊയ്തീനെ കഴിഞ്ഞ ഒക്ടോബര്‍ 19നായിരുന്നു അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ മരണം സംഭവിച്ചു.

yusafali| bignewslive

എന്നാല്‍ മൃതദേഹം നാട്ടിലെത്തിക്കാനാകാത്ത വിധം സങ്കീര്‍ണമായ നിയമക്കുരുക്കില്‍പ്പെടുകയായിരുന്നു. സഹോദരന്‍ മോര്‍ച്ചറിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞെങ്കിലും മരണപ്പെട്ടത് മൊയ്ദീന്‍ തന്നെയാണെന്ന് സ്ഥിരീകരിക്കാനായി ഒരു രേഖയും സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല.

also read: കുട്ടികള്‍ കളിക്കുന്നതിനിടെ പോലീസ് ജീപ്പില്‍ തട്ടിയ ഫുട്‌ബോള്‍ കസ്റ്റഡിയില്‍!

പിന്നീട് മാസങ്ങളോളം നടപടികള്‍ വൈകുകയായിരുന്നു. വിവരമറിഞ്ഞതിന് പിന്നാലെ യൂസഫലി ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി അടക്കമുള്ള ഉന്നതരുമായി ബന്ധപ്പെട്ടതിന് പിന്നാലെയാണ് മൃതദേഹം വിട്ടുനല്‍കിയത്. തുടര്‍ന്ന് ബഹ്‌റൈനിലെ കുവൈറ്റ് മസ്ജിദില്‍ ഖബറടക്കി.

Exit mobile version