ഇടുക്കി: യുവതിയെ വാടകവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കിയിലാണ് സംഭവം. ആറുകണ്ടത്തില്‍ ശ്രീദേവിയെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുപത്തിയേഴ് വയസ്സായിരുന്നു.
സംഭവത്തിന് പിന്നാലെ ഒപ്പം താമസിച്ചിരുന്ന വാളറ കമ്പിലൈന്‍ പുത്തന്‍പുരയ്ക്കല്‍ രാജീവിനെ (29) പൊലീസ് കസ്റ്റഡിയിലെടുത്തു. രാജീവ് വീട്ടിലുള്ളപ്പോഴായിരുന്നു ശ്രീദേവി മരിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
also read: ബന്ധുക്കള്‍ക്കൊപ്പം നീന്താനിറങ്ങി, അമ്മയുടെ കണ്മുന്നില് വെച്ച് 17കാരനെ വെള്ളക്കെട്ടില്‍ കാണാതായി
ശ്രീദേവി ജീവനൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഷാള്‍ മുറിച്ചു രക്ഷപ്പെടുത്താന്‍ നോക്കിയെന്നും മരിച്ചെന്ന് ബോധ്യപ്പെട്ടതോടെ താന്‍ കട്ടിലില്‍ കിടത്തുകയായിരുന്നുവെന്നുമാണ് ചോദ്യം ചെയ്യലില്‍ രാജീവ് പൊലീസിനോട് പറഞ്ഞത്.
ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. വീട്ടുടമ വാടക സംബന്ധിച്ച കാര്യത്തിനായി ശ്രീദേവിയെ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. പിന്നീട് രാജീവ് ആ നമ്പറില്‍ തിരിച്ചു വിളിച്ചാണ് ശ്രീദേവി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പറഞ്ഞത്.
also read: ഫോൺ ഓൺ ചെയ്യാനാകാത്ത അവസ്ഥ; ആലുവ സംഭവത്തിന് ശേഷം സൈബർ ആക്രമണം രൂക്ഷം; പോലീസിൽ പരാതി നൽകി നടൻ സുരാജ്
തുടര്‍ന്ന് വീട്ടുടമ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Discussion about this post