സന്നിധാനം : ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെച്ചൊല്ലിയുള്ള സംസ്ഥാനമൊട്ടാകെ വിവാദങ്ങളും അക്രമങ്ങളും ഉണ്ടാകുമ്പോഴും ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്കാണ്. ഇന്നലെ മാത്രം ഏകദേശം ഒരു ലക്ഷത്തോളം തീര്‍ത്ഥാടകര്‍ ദര്‍ശനത്തിനെത്തി.
മകരവിളക്കിനായുള്ള ഒരുക്കങ്ങള്‍ ശബരിമലയില്‍ നടന്ന്‌കൊണ്ടിരിക്കുകയാണ്. ഇത് വിലയിരുത്താനായി ഇന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും.
ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ യുവതികള്‍ സന്നിധാനത്ത് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതിനാല്‍ത്തന്നെ ശബരിമലയിലെ നിരോധനാജ്ഞ ജില്ലാകളക്ടര്‍ നീട്ടി.