പാലക്കാട്: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലാണ് സംഭവം. മുതലമട ചുള്ളിയാര്‍ ഡാം സ്വദേശി ജൈലാവുദ്ധീന്‍ ആണ് മരിച്ചത്. നായ കുറകെ ചാടിയതോടെയാണ് ഓട്ടോമറിഞ്ഞത്.
അറുപത്തിമൂന്ന് വയസ്സായിരുന്നു. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം ഉണ്ടായത്. രാവിലെ ഓട്ടോ സ്റ്റാന്‍ഡിലേക്ക് പോകുമ്പോഴാണ് ജൈലാവുദ്ധീന്റെ വണ്ടിക്ക് കുറുകെ നായ ചാടിയത്.
also read: ഫോൺ ഓൺ ചെയ്യാനാകാത്ത അവസ്ഥ; ആലുവ സംഭവത്തിന് ശേഷം സൈബർ ആക്രമണം രൂക്ഷം; പോലീസിൽ പരാതി നൽകി നടൻ സുരാജ്
ഇതേത്തുടര്‍ന്ന് ജൈലാവുദ്ധീന്‍ ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തെത്തുടര്‍ന്ന് കൊല്ലങ്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജൈലാവുദ്ധീനെ പിന്നീട് പാലക്കാട്ടേക്ക് മാറ്റിയിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ മരിച്ചു.
Discussion about this post