കൊച്ചി: നിരന്തരമായ സൈബർ ആക്രമണത്തിനെതിരെ നടൻ സുരാജ് വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. കാക്കനാട് പോലീസിലാണ് നടൻ പരാതി നൽകിയിരിക്കുന്നത്. തന്നെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയതായും വാട്‌സ് ആപ്പിലും ഭീഷണി മെസേജുകൾ അയച്ചതായും സുരാജ് പരാതിയിൽ പറയുന്നുണ്ട്.
കഴിഞ്ഞദിവസം ഉണ്ടായ ദാരുണമായ ആലുവയിലെ പെൺകുട്ടിയുടോ കൊലപാതക സംഭവത്തിന് പിന്നാലെയാണ് സൈബർ ആക്രമണം നടന്നത് എന്നാണ് നടൻ പറയുന്നത്.
നേരത്തെ സുരാജ് മണിപ്പൂർ സംഭവത്തിൽ ഫേസ്ബുക്കിൽ പ്രതികരിച്ചിരുന്നു. എന്നാൽ ആലുവ സംഭവത്തിൽ വിഷയത്തിൽ നടൻ പ്രതികരിക്കാത്തതെന്താണ് എന്ന് ചോദിച്ചാണ് ആക്രമണമുണ്ടായത് എന്നും പരാതിയിൽ പറയുന്നു. ഫോൺ ഓൺ ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്നാണ് താരത്തിിന്റെ പരാതി.
മണിപ്പൂരിലെ കലാപത്തിനിടെ കുക്കി വിഭാഗത്തിൽപെട്ട രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവം ഏറെ അസ്വസ്ഥതയുണ്ടാക്കുന്നു എന്ന് സുരാജ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
ALSO READ- ഫിറ്റ്‌നസ് ചലഞ്ചിന് വേണ്ടി അമിതമായി വെള്ളം കുടിച്ചു; സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസർ അവശയായി ആശുപത്രിയിൽ
അപമാനത്താൽ തലകുനിഞ്ഞ് പോകുന്നുവെന്നും നീതി ലഭിക്കാൻ ഒട്ടും വൈകരുതെന്നും നടൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരുന്നു. ‘മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു… അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ,’ എന്നാണ് സുരാജ് ഫേസ്ബുക്കിൽ കുറിച്ചത്.
Discussion about this post