തിരുവനന്തപുരം: കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന വക്കം പുരുഷോത്തമൻ (95) അന്തരിച്ചു. സ്പീക്കറും ഗവർണറുമായും സേവനം അനുഷ്ഠിച്ചിരുന്നു.
അഞ്ച് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വക്കം മൂന്നു തവണ മന്ത്രിയുമായി. രണ്ട് ടേം ലോക്സഭാംഗമായിരുന്നു. രണ്ട് തവണയായി ഏറ്റവും കൂടുതൽകാലം നിയമസഭാ സ്പീക്കർ സ്ഥാനം വഹിച്ചെന്ന റെക്കോഡും വക്കം പുരുഷോത്തമന്റെ പേരിലായിരുന്നു.
പിന്നീട് ഇദ്ദേഹം മിസോറാം ഗവർണറായും ആൻഡമാൻ നിക്കോബാർ ദ്വീപ് ലഫ്റ്റനന്റ് ഗവർണറായും ചുമതല വഹിച്ചു.
ആറ്റിങ്ങലിലെ വക്കത്ത് 1928 ഏപ്രിൽ 12-ന് ജനിച്ച വക്കം, സ്റ്റുഡന്റ്സ് കോൺഗ്രസ് വിദ്യാർത്ഥി സംഘടനയിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നത്.
തിരുവനന്തപുരം ഡിസിസി സെക്രട്ടറി, കെപിസിസി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിരുന്നു.
Discussion about this post