അവള്‍ ആഗ്രഹിച്ചത് കിന്‍ഡര്‍ ജോയ് മിഠായി, അയാള്‍ വാങ്ങി നല്‍കിയത് 10 രൂപയുടെ ജ്യൂസ്! അതേ മിഠായി കുഴിമാടത്തിലര്‍പിച്ച് കൂട്ടുകാര്‍

'ഈ പച്ച മിഠായി' വേണമെന്നാണ് ആ ദുഷ്ടനോട് കുഞ്ഞ് ആദ്യം ആവശ്യപ്പെട്ടത്.

കൊച്ചി: ആലുവയിലെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് ഇന്നും കേരളം. ആ കുഞ്ഞ് ഒരിക്കലും കരുതിയിരുന്നില്ല മിഠായി വാങ്ങി തരാമെന്നും പറഞ്ഞ് തന്നെ കൂട്ടികൊണ്ട് പോയത് പിച്ചിചീന്താനായിരുന്നുവെന്ന്. പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു പോകുമ്പോള്‍ നിഷ്‌കളങ്കയായ ആ കുഞ്ഞ് ആവശ്യപ്പെട്ടത് ഒരു കിന്‍ഡര്‍ ജോയ് മിഠായി ആയിരുന്നു. ‘ഈ പച്ച മിഠായി’ വേണമെന്നാണ് ആ ദുഷ്ടനോട് കുഞ്ഞ് ആദ്യം ആവശ്യപ്പെട്ടത്.

എന്നാല്‍ 40 രൂപയുടെ കിന്‍ഡര്‍ ജോയ് പോലും വാങ്ങി കൊടുക്കാതെ കാശ് കൂടുതലായതു കൊണ്ട് അവന്‍ പത്തുരൂപയുടെ ജ്യൂസ് പാക്കറ്റ് വാങ്ങിക്കൊടുക്കുകയായിരുന്നു. ആ കടയുടെ മുന്നില്‍ നിന്ന് അവള്‍ ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും ആ ദുഷ്ടന്‍ അത് വാങ്ങി നല്‍കാതെ ജ്യൂസ് വാങ്ങി കൊടുത്ത് കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ആ കുഞ്ഞിന്റെ ആഗ്രഹം സാധിച്ച് കൊടുക്കാതെ അയാള്‍ അതിനെ കൊന്നു കളഞ്ഞു.

ആ കുഞ്ഞ് ആ ദുഷ്ടനോട് ആവശ്യപ്പെട്ട മിഠായി, അവളുടെ കൂട്ടുകാരികളിലാരോ ഒരാള്‍ കുഴിമാടത്തിനരികില്‍ കൊണ്ടു വെച്ചു. അക്കാര്യം അറിഞ്ഞതു കൊണ്ടാകാം അവളുടെ കൂട്ടുകാരി കുഴിമാടത്തില്‍ ആ മിഠായി കൊണ്ടുവന്ന് വെച്ചത്. ആ കുഞ്ഞിന് ഒരുപാടിഷ്ടമുള്ള പാവക്കുട്ടിയെയും കുഴിമാടത്തില്‍ ചേര്‍ത്തുവെച്ചാണ് കൂട്ടുകാരികള്‍ അവളെ അന്ത്യയാത്രയാക്കിയത്.

Exit mobile version