തൃത്താല: വിദ്യാര്‍ത്ഥിയെ ആക്രമിക്കാന്‍ പാഞ്ഞടുത്ത് ഒരു കൂട്ടം തെരുവ് നായകള്‍. കപ്പൂര്‍ പഞ്ചായത്തിലെ എഞ്ചിനീയര്‍ റോഡില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സംഭവത്തിന്റെ സി സി ടി വി ക്യാമറാ ദൃശ്യങ്ങളും പുറത്ത് വന്നു. തെരുവ് നായകള്‍ കൂട്ടത്തോടെ അക്രമിക്കാന്‍ ഓടിയെത്തിയതോടെ വിദ്യാര്‍ഥി ജീവനുംകൊണ്ട് അടുത്തുള്ള വര്‍ക്ക് ഷോപ്പിലേക്ക് ഓടിക്കയറുകയായിരുന്നു. തലനാരിഴയ്ക്കാണ് കുട്ടി നായകളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്.
അതേസമയം, കുട്ടിയുടെ പിന്നാലെ വന്ന തെരുവ് നായകളെ കടയില്‍ നിന്നും കസേരയുമായി വന്ന ഒരാള്‍ തുരത്തിയോടിക്കുകയായിരുന്നു. നിലവില്‍ തൃത്താല മേഖലയിലെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷമാണ്. ചാലിശ്ശേരി കപ്പൂര്‍ പഞ്ചായത്തുകളിലായി ഇരുപതിലേറെ പേര്‍ക്ക് ആണ് ഒരു മാസത്തിനിടെ തെരുവ് നായയുടെ കടിയേറ്റത്.