തിരുവനന്തപുരം: കേരള പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. എ.ഡി.ജി.പി.യായിരുന്ന ടി.കെ. വിനോദ്കുമാറിന് ഡി.ജി.പി.യായി സ്ഥാനക്കയറ്റത്തോടെ വിജിലന് ഡയറക്ടറായി നിയമിച്ചു. വിജിലന്‍സ് ഡയറക്ടറായിരുന്ന മനോജ് എബ്രഹാമിനെ ഇന്റലിജന്‍സ് മേധാവിയായി സ്ഥാനമാറ്റം നല്കി.
അതേസമയം, കെ. പത്മകുമാറിനെ ജയില്‍ മേധാവി സ്ഥാനത്തു നിന്നും മാറ്റി. ഫയര്‍ ഫോഴ്സ് മേധാവിയായി നിയമിച്ചു. ബല്‍റാം കുമാര്‍ ഉപാധ്യായ ആണ് പുതിയ ജയില്‍ മേധാവി.
കൊച്ചി കമ്മീഷണര്‍ സേതുരാമനെയും മാറ്റി. എ. അക്ബര്‍ കൊച്ചി കമ്മീഷണറാകും. സേതുരാമന് ഉത്തര മേഖല ഐജിയാകും. നേരത്തെ ഉത്തര മേഖല ഐജിയായിരുന്ന നീരജ് കുമാര്‍ ഗുപ്തക്ക് പോലീസ് ആസ്ഥാനത്തെ ചുമതല നല്കി. എംആര്‍ അജിത് കുമാറിന് പോലീസ് ബറ്റാലിയന്റെ അധിക ചുമതലയും നല്കി നല്കി സര്‍ക്കാര്‍ ഉത്തരവിറക്കി.
Discussion about this post