കഴിഞ്ഞ ദിവസം എടുത്ത ഒരു ഫോട്ടോ ഷൂട്ട് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. എല്ലാ സ്ത്രീകളുടേയും ആഗ്രഹങ്ങളില്‍ ഒന്നാണ് കല്യാണ പെണ്ണായി അണിഞ്ഞൊരുങ്ങുക എന്നത്. നന്നായി മേക്കപ്പ് ഇട്ട്, നല്ല സാരിയുടുത്ത്, ആഭരണങ്ങള്‍ അണിഞ്ഞ് ഒരു തവണയെങ്കിലും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കണമെന്ന് സ്വപ്നം കാണാത്ത സ്ത്രീകള്‍ ആരും തന്നെയില്ല.
എന്നാല്‍ ചിലര്‍ക്ക് ജീവിത സാഹചര്യങ്ങള്‍ കാരണം അതിനൊന്നും കഴിയില്ല. അത്തരത്തിലുള്ള ഒരു ഫോട്ടോയാണ് വൈറല്‍.
വീട്ടുജോലിക്കാരിയുടെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് കണ്ണൂര്‍ ആലക്കോട് സ്വദേശിയായ ജിന്‍സി രഞ്ജു. വീട്ടില്‍ ജോലിക്ക് വരുന്ന ചന്ദ്രികയെന്ന സ്ത്രീയെ അണിയിച്ചൊരുക്കി ഒരു സുന്ദരിയാക്കി മാറ്റി.
52 വയസുള്ള ചന്ദ്രിക ചേച്ചിയെയാണ് ജിന്‍സി ഒരുക്കിയത്. ഒരുങ്ങി വന്നപ്പോഴേക്കും 52 കാരി 25-കാരിയായ കല്ല്യാണപ്പെണ്ണായി. ‘ഒരു ദിവസം ചേച്ചിയോട് ചുമ്മാ ചോദിച്ചതാണ് ഒന്ന് ഒരുക്കിയെടുക്കട്ടെ എന്ന്. ചേച്ചിയുടെ മനസിലും ആഗ്രഹമുണ്ടായിരുന്നു. അവരുടെ കല്ല്യാണസമയത്തൊന്നും ഇങ്ങനെ മേക്കപ്പ് ചെയ്യലോ ഫോട്ടോഷൂട്ടോ ഒന്നുമില്ലായിരുന്നു. അതൊക്കെ ചെയ്തു തരാം എന്ന് പറഞ്ഞപ്പോള്‍ ചേച്ചിയും ഹാപ്പി ആയി.’ ജിന്‍സി തുറന്നു പറഞ്ഞു.അതേസമയം, ചേച്ചിയെ ഒരുക്കിയെടുക്കാന്‍ 4മണിക്കൂര്‍ എടുത്തെന്ന് ജിന്‍സി പറയുന്നു.
Discussion about this post