മൂവാറ്റുപുഴ: രണ്ടാഴ്ചക്കിടെ മൂവാറ്റുപുഴ നഗരസഭയുടെ വൃദ്ധസദനത്തില്‍ മരിച്ചത് അഞ്ച് സ്ത്രീകള്‍. അജ്ഞാത രോഗലക്ഷണങ്ങളോടെയാണ് അഞ്ചുപേരുടെയും മരണം. മരിച്ചവരുടെ വലതു കാല് പൊട്ടിയൊഴുകി തൊലി അഴുകിപ്പോയിരുന്നു.
കഴിഞ്ഞ ദിവസം ഒരേ മുറിയിലെ രണ്ടുപേര്‍ ഒരുമിച്ച് മരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അന്തേവാസികള്‍ക്ക് ഗുരുതരമായ അണുബാധയോ രോഗബാധയോ ഉണ്ടായിട്ടുണ്ടെന്ന നിഗമനത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.
also read: ‘രാഹുല്‍ ഗാന്ധിക്ക് വധുവിനെ അന്വേഷിക്കൂ’ ഹരിയാനയിലെ ഗ്രാമീണ സ്ത്രീകളോട് സോണിയ ഗാന്ധി! വൈറല്‍ വീഡിയോ
പെരുമ്പാവൂര്‍ ഐരാപുരം മഠത്തില്‍ വീട്ടില്‍ കമലം (72), പിറവം മാമലശ്ശേരി ചിറതടത്തില്‍ ഏലിയാമ്മ സ്കറിയ (70) എന്നിവരാണ് ശനിയാഴ്ച മരിച്ചത്. ജൂലായ് 19-ന് പെരുമ്പാവുര് മുടിക്കല്‍ ശാസ്താംപറമ്പില്‍ ലക്ഷ്മി കുട്ടപ്പന് (78), 15ന് തിരുമാറാടി ഓലിപ്പുറം കുറുമ്പേല്‍ ഏലിയാമ്മ ജോര്‍ജ് (76) എന്നിവര്‍ മരിച്ചിരുന്നു.
കമലത്തിന്റെയും ഏലിയാമ്മയുടെയും വലതു കാലുകള്‍ മരണശേഷം മിനിറ്റുകള്‍ക്കകം വീര്‍ത്ത് കറുത്ത് പൊട്ടി അഴുകി തൊലി ഉരിഞ്ഞുപോയിരുന്നു. മറ്റുള്ളഴര്ക്കും സമാന ലക്ഷണങ്ങളുണ്ടായിരുന്നു. അതേസമയം, കഴിഞ്ഞ വ്യാഴാഴ്ച മൂവാറ്റുപുഴ നെഹ്റുപാര്‍ക്ക് കൊച്ചങ്ങാടി പുത്തന്‍പുര വീട്ടില്‍ ആമിന പരീതിനും (86) കാലില്‍ മുറിവും നീര്‍വീക്കവും തൊലിക്ക് കേടുപാടും വന്നുവെന്ന് വൃദ്ധസദനം നടത്തുന്ന സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് പ്രതിനിധി ബിനീഷ് കുമാര്‍ പറഞ്ഞു.
മൃതദേഹം പോലീസ് പരിശോധനകള്‍ക്കു ശേഷം കളമശ്ശേരി ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. മരിച്ചവരുടെ കാലില്‍ നിന്നും മറ്റും സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേമയം, വൃദ്ധസദനം താത്കാലികമായി അടയ്ക്കാനാണ് തീരുമാനം. അന്തേവാസികളെ തത്കാലം, അടുത്തുള്ള മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റും.
Discussion about this post